ഇം​ഗ്ല​ണ്ടി​ൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാ​ൽ 10,000 പൗ​ണ്ട് വ​രെ പി​ഴ
Sunday, September 20, 2020 5:31 PM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാ​ൽ 10,000 പൗ​ണ്ട് (9.5 ല​ക്ഷം രൂ​പ) വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ. കോ​വി​ഡ് പോ​സ്റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യോ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്വ​യം ക്വാ​റ​ന്‍റൈ​ൻ പോ​ക​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രി​ല്‍ നി​ന്ന് പി​ഴ​യി​ടാ​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ 28 മു​ത​ല്‍ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ആ​ദ്യ കു​റ്റം ചെ​യ്യു​ന്ന​വ​ര്‍​ക്ക് 1,000 പൗ​ണ്ട് പി​ഴ ഈ​ടാ​ക്കും. കു​റ്റ​മാ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ 10,000 പൗ​ണ്ടാ​യി ഉ​യ​രും. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ര്‍​ക്ക് ചി​കി​ത്സാ ആ​നൂ​കൂ​ല്യ​ങ്ങ​ള​ട​ക്ക​മു​ള്ള​തി​ന് പു​റ​മെ 500 പൗ​ണ്ട് അ​ധി​ക ആ​നു​കൂ​ല്യം ന​ല്‍​കു​മെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ അ​റി​യി​ച്ചു.

ബ്രി​ട്ട​ണി​ൽ 390,358 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ക്കു​ക​യും 41,759 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് പ​ട​രു​ക​യാ​ണ്. യു​കെ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി എ​ട്ടു ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.