ഐ​പി​എ​ലി​ന് ആ​വേ​ശ​ത്തു​ട​ക്കം; ചെ​ന്നൈ​ക്ക് 163 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Saturday, September 19, 2020 10:13 PM IST
അ​ബു​ദാ​ബി: കോ​വി​ഡ് മൂ​ലം രാ​ജ്യം​വി​ടേ​ണ്ടി​വ​ന്ന ഐ​പി​എ​ലി​ന് വി​ദേ​ശ​മ​ണ്ണി​ൽ ആ​വേ​ശ​ത്തു​ട​ക്കം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 163 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 162 റ​ൺ​സെ​ടു​ത്തു. 42 റ​ൺ​സെ​ടു​ത്ത സൗ​ര​ഭ് തി​വാ​രി​യും 33 റ​ൺ​സെ​ടു​ത്ത ക്വി​ന്‍റ​ൻ ഡി​കോ​ക്കു​മാ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​റു​മാ​ർ. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ 10 പ​ന്തി​ൽ 12 റ​ൺ​സു​മാ​യി മ​ട​ങ്ങി. ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ല​ഭി​ച്ചി​ട്ടും മും​ബൈ​യ്ക്ക് വ​ൻ സ്കോ​റി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല.

മും​ബൈ​യി​ൽ‌​നി​ന്ന് ത​ല്ലു​വാ​ങ്ങി​യ ലു​ങ്കി എ​ൻ​ഗി​ഡി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. എ​ൻ​ഗി​ഡി നാ​ല് ഓ​വ​റി​ൽ 38 റ​ൺ​സ് ആ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ​യും ദീ​പ​ക് ചാ​ഹ​റും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നാ​ല് ഓ​വ​റി​ൽ 21 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്ത പി​യൂ​ഷ് ചൗ​ള​യു​ടെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി. ചെ​ന്നൈ നി​ര​യി​ൽ പ​ന്തെ​റി​ഞ്ഞ​വ​ർ​ക്കെ​ല്ലാം വി​ക്ക​റ്റ് ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.