വി​ശു​ദ്ധ മ​റ; ഖു​റാ​നെ വി​വാ​ദ​ത്തി​ൽ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, September 19, 2020 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഖു​റാ​ൻ​പോ​ലു​ള്ള വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തെ വി​വാ​ദ​ത്തി​ൽ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഖു​റാ​നെ വി​വാ​ദ​ത്തി​ൽ പെ​ടു​ത്തി​യ​ത് തെ​റ്റാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​തി​പ​ക്ഷം തു​റ​ന്ന് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.

ഖാ​റാ​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണ​ക്ക​ട​ത്തെ​ന്ന് ആ​ദ്യം ആ​രോ​പി​ച്ച​ത് ആ​ർ​എ​സ്എ​സും ബി​ജെ​പി​യു​മാ​ണ്. അ​വ​ർ​ക്ക് അ​തി​ന് പ്ര​ത്യേ​ക ല​ക്ഷ്യ​​മു​ണ്ടാ​കാം. എ​ന്നാ​ൽ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വും ലീ​ഗ് നേ​താ​ക്ക​ളും അ​ത് ഏ​റ്റു​പി​ടി​ച്ച​ത്. ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി.

ഖു​റാ​നെ വി​വാ​ദ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് എ​ന്തി​നു വേ​ണ്ടി​യാ​യി​രു​ന്നു, ആ​ർ​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ തി​രി​ച്ചു​കു​ത്തി​യ​പ്പോ​ൾ ചി​ല ഉ​രു​ണ്ട് ക​ളി​ക​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. പ​റ്റി​യ അ​പ​ക​ടം തി​രി​ച്ച​റി​യു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. ഖു​റാ​നെ വി​വാ​ദ ഗ്ര​ന്ഥ​മാ​യി മാ​റ്റേ​ണ്ട​തി​ല്ലാ​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും മ​ന്ത്രി​യേ​യും ആ​ക്ഷേ​പി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ബോ​ധോ​ധ​യം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ന​ല്ല​ത്. ഖു​റാ​ന്‍റെ കൂ​ടെ സ്വ​ർ​ണ​ക്ക​ട​ത്തെ​ന്ന് പ​റ​യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ. ഖു​റാ​നെ അ​പ​മാ​നി​ക്കാ​ൻ പാ​ടു​ണ്ടാ​യി​രു​ന്നോ. അ​ത് തെ​റ്റാ​യി​രു​ന്നെ​ങ്കി​ൽ തു​റ​ന്ന് പ​റ​യ​ണം, തെ​റ്റ് പ​റ്റി​പ്പോ​യി. അ​ത​ല്ലാ​തെ ത​ന്‍റെ സ്ഥി​രം സ്വ​ഭാ​വ​മാ​ണോ കു​ഞ്ഞാ​ലി​ക്കു​ട്ടി കാ​ണി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.