സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ൻ​കം ടാ​ക്സ്
Saturday, September 19, 2020 2:58 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ഇ​ന്‍​കം ടാ​ക്‌​സ് ചോ​ദ്യം ചെ​യ്യും. ഇ​തി​ന് അ​നു​മ​തി തേ​ടി​യു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

സ്വ​പ്ന സു​രേ​ഷ്, പി. ​എ​സ്. സ​രി​ത്, സ​ന്ദീ​പ് നാ​യ​ർ, കെ. ​ടി. റ​മീ​സ് , ഹം​ജ​ദ് അ​ലി, ജ​ലാ​ല്, മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ഇ. ​സെ​യ്ത​ല​വി എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ക.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര​ചാ​ന​ൽ വ​ഴി 88.5 കി​ലോ​ഗ്രാം സ്വ​ർ​ണം ക​ട​ത്തി​യ​താ​യി സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഏ​ഴാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി.

20 ത​വ​ണ​യാ​യാ​ണ് ഇ​ത്രെ​യും സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന് മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു. എ​ൻ​ഐ​എ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

88.5 കി​ലോ​ഗ്രാം സ്വ​ർ​ണ​ത്തി​ൽ 47.5 കി​ലോ സ്വ​ർ​ണം അ​യ​ച്ച​ത് താ​നാ​ണെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഈ ​സ്വ​ർ​ണം ന​യ​ത​ന്ത്ര ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച​തി​നെ കു​റി​ച്ചും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.