ജ​ലീ​ലി​നെ​തി​രെ പ്ര​തി​ഷേ​ധം; കോ​ഴി​ക്കോ​ട്ടും പ​ത്ത​നം​തി​ട്ട​യി​ലും സം​ഘ​ർ​ഷം
Saturday, September 19, 2020 12:33 PM IST
കോ​ഴി​ക്കോ​ട്/​പ​ത്ത​നം​തി​ട്ട: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലും കോ​ഴി​ക്കോ​ട്ടും യൂ​ത്തു​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ലാ​ത്തി​ചാ​ര്‍​ജി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കോ​ഴി​ക്കോ​ട്ടും പോ​ലീ​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ലാ​ത്തി ചാ​ര്‍​ജി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.