ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സെ​ൽ​ഫ് ഡ്രൈ​വിം​ഗ് കാ​റി​ലി​രു​ന്ന് ഉ​റ​ങ്ങി; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്
Saturday, September 19, 2020 5:51 AM IST
ടൊ​റേ​ന്‍റോ: ടെ​സ്‌​ല ക​മ്പ​നി​യു​ടെ സെ​ൽ​ഫ് ഡ്രൈ​വിം​ഗ് കാ​റി​ലി​രു​ന്ന് ഉ​റ​ങ്ങി​യ ഡ്രൈ​വ​ർ​ക്കെ​തി​രേ അ​പ​ക​ടം വ​രു​ത്തു​ന്ന​വി​ധം വാ​ഹ​ന​മോ​ടി​ച്ച​തി​നു കേ​സെ​ടു​ത്തു. കാ​ന​ഡ​യി​ലെ എ​ഡ്മ​ണ്ടി​ന​ടു​ത്ത് ജൂ​ലൈ​യി​ലാ​ണു സം​ഭ​വം.

മു​ന്നി​ലെ സീ​റ്റ് നി​വ​ർ​ത്തി കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ഡ്രൈ​വ​ർ. ആ​ളി​ല്ലാ​തെ ത​നി​യെ പാ​യു​ന്ന കാ​റു ക​ണ്ട പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. എ​ന്നാ​ൽ കാ​ർ നി​ർ​ത്താ​തെ 150 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പാ​ഞ്ഞു. കാ​ർ പി​ടി​കൂ​ടി​യ​പ്പോ​ൾ ഡ്രൈ​വ​ർ മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ര​നും കി​ട​ന്നു​റ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി.

ടെ​സ്‌​ല​യു​ടെ ത​നി​യെ ഓ​ടു​ന്ന കാ​റു​ക​ൾ ഓ​ട്ടോ​പൈ​ല​റ്റ് ലെ​വ​ൽ ര​ണ്ടി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ഡ്രൈ​വിം​ഗ് വ​ള​യ​ത്തി​ൽ കൈ​വ​ച്ച് ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​യി ഒ​രാ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.