അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 70 ല​ക്ഷ​ത്തി​ലേ​ക്ക്
Saturday, September 19, 2020 5:39 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​യ്ക്ക് ശ​മ​ന​മി​ല്ല. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ട​പ്പോ​ൾ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 6,918,340 ആ​യെ​ന്നാ​ണ് ക​ണ​ക്ക്. 203,066 പേ​രാ​ണ് ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​ത്. 4,182,446 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡോ മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കലി​ഫോ​ർ​ണി​യ​യി​ൽ 777,995 പേ​ർ​ക്കും ടെ​ക്സ​സി​ൽ 717,004 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 677,660 പേ​ർ​ക്കും ന്യൂ​യോ​ർ​ക്കി​ൽ 481,726 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്.

ജോ​ർ​ജി​യ​യി​ൽ മൂ​ന്ന് ല​ക്ഷ​ത്തി​ന് മു​ക​ളി​ലും, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, ലൂ​സി​യാ​ന തു​ട​ങ്ങി 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.