ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു
Friday, September 18, 2020 8:53 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ചും കോ​വി​ഡ്19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചു​വേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്നും എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന​ന്ത​മാ​യി നീ​ട്ട​രു​തെ​ന്നും യോ​ഗ​ത്തി​ൽ പൊ​തു​വേ അ​ഭി​പ്രാ​യ​മു​ണ്ടാ​യി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​മാ​യും പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ചും മ​റ്റെ​ല്ലാ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും ആ​റ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി ന​വം​ബ​ർ 11-ന് ​അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.