മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​ന്പ​ളം കുറയും; ബിൽ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി
Friday, September 18, 2020 8:50 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ബി​ല്ല് രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​യി. ചൊ​വ്വാ​ഴ്ച ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പാ​സാ​യി​രു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ലി​യ​ൽ ഉ​ൾ​പ്പ​ടെ പ​ണം വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും വെ​ട്ടി​ക്കു​റി​ച്ച​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ സ​ഭ​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി​യാ​ണ് ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഉ​ൾ​പ്പ​ടെ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു. എ​ന്നാ​ൽ, നി​ർ​ത്ത​ലാ​ക്കിയ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.