ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​ളാ​യ ക്രി​മി​ന​ൽ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണം: സു​പ്രീംകോ​ട​തി
Friday, September 18, 2020 8:31 PM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​ളാ​യ ക്രി​മി​ന​ൽ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി. ഇ​തി​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​ർ​ക്ക് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. പ്ര​തി​ദി​നം വാ​ദം കേ​ട്ട് കേ​സു​ക​ളി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ വി​ധി പ്ര​സ്താ​വി​ക്കാ​ൻ ശ്ര​മി​ക്ക​ണം. ഇ​തി​ന് കോ​വി​ഡ് സാ​ഹ​ച​ര്യം ത​ട​സ​മാ​ക​രു​ത്.

സ്റ്റേ ​അ​നു​വ​ദി​ച്ചു​ള്ള കേ​സു​ക​ൾ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​ണം. സ്റ്റേ ​തു​ട​ര​ണോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കേ​ര​ള​ത്തി​ലെ എം​പി​മാ​രും എം​എ​ൽ​എ​മാ​രും പ്ര​തി​ക​ളാ​യ 333 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ 310 കേ​സു​ക​ൾ സി​റ്റിം​ഗ് എം​പി​മാ​രും എം​എ​ൽ​എ​മാ​രു​മാ​രും പ്ര​തി​ക​ളാ​യ​വ​യാ​ണ്.

23 കേ​സു​ക​ൾ മു​ൻ എം​പി​മാ​രും എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ട്ട​താ​ണ്. 15 കേ​സു​ക​ളു​ടെ വി​ചാ​ര​ണ കോ​ട​തി​ക​ൾ സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​മി​ക്ക​സ് ക്യൂ​റി സു​പ്രീം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.