വി​മ​ര്‍​ശ​നം കോ​ട​തി​യ​ല​ക്ഷ്യ​മ​ല്ല: ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്
Friday, September 18, 2020 8:26 PM IST
ക​ള​മ​ശേ​രി: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ വി​മ​ര്‍​ശി​ക്കു​ന്ന​തും കോ​ട​തി വി​ധി​ക​ളെ​യും ജു​ഡീ​ഷ​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തും കോ​ട​തി അ​ല​ക്ഷ്യ​മാ​യി പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്.

കോ​ട​തി മു​റി​യി​ല്‍ ന്യാ​യാ​ധി​പ​നെ അ​വ​ഹേ​ളി​ക്കു​ന്ന​പോ​ലെ ചു​രു​ക്കം ചി​ല ന​ട​പ​ടി​ക​ള്‍ കോ​ട​തി അ​ല​ക്ഷ്യ​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ലെ ദേ​ശീ​യ നി​യ​മ സ​ര്‍​വ​ക​ലാ​ശാ​ല​യാ​യ നു​വാ​ല്‍​സി​ൽ ക്രി​മി​ന​ല്‍ കോ​ട​തി അ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചു ന​ട​ന്ന വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

സു​പ്രീംകോ​ട​തി ഒ​രാ​ള്‍​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി എ​ടു​ക്കു​മ്പോ​ള്‍ പ്രോ​സി​ക്യൂ​ട്ട​റി​ന്‍റെ സ്ഥാ​ന​ത്ത് അ​റ്റോ​ർ​ണി ജ​ന​റ​ല്‍ ആ​ണെ​ന്നി​രി​ക്കേ പ്ര​ശാ​ന്ത് ഭൂ​ഷ​നെ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു വി​ധി​ക്കു​ന്ന​തി​ന് മു​ന്‍​പ് അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ അ​ഭി​പ്രാ​യം ആ​രാ​യാ​തി​രു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.