ടിക്..ലോക്ക്..! ടി​ക് ടോ​ക്കും വീ​ചാ​റ്റും യു​എ​സിൽ നി​രോ​ധി​ക്കു​ന്നു
Friday, September 18, 2020 8:25 PM IST
വാ​ഷിം​ഗ്ട​ൺ: ചൈ​നീ​സ് ആ​പ്പു​ക​ളാ​യ ടി​ക് ടോ​ക്, വീ​ചാ​റ്റ് എ​ന്നി​വ അ​മേ​രി​ക്ക ഞാ​യ​റാ​ഴ്ച മു​ത​ൽ നി​രോ​ധി​ച്ചേ​ക്കും. ദേ​ശീ​യ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ ചൈ​ന​യ്ക്കു ചോ​ർ​ത്തു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​മേ​രി​ക്ക ആ​പ്പ് നി​രോ​ധി​ക്കു​ന്ന​ത്.

എ​ന്നാ​ൽ‌ ചൈ​ന​യും ര​ണ്ട് ക​മ്പ​നി​ക​ളും ഈ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധ​ന​മെ​ന്ന് അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം പ​റ​യു​മ്പോ​ൾ രാ​ഷ്ട്രീ​യ പ്രേ​ര​രി​ത​മാ​ണെ​ന്ന് ടി​ക് ടോ​ക് ആ​രോ​പി​ക്കു​ന്നു.

ഏ​തൊ​രു പ്ലാ​റ്റ്‌​ഫോ​മി​ലെ​യും ഏ​ത് പ്ലേ ​സ്റ്റോ​റി​ലൂ​ടെ​യും ഈ ​ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​ത് വി​ല​ക്കു​മെ​ന്ന് യു​എ​സ് വാ​ണി​ജ്യ സെ​ക്ര​ട്ട​റി വി​ൽ​ബ​ർ റോ​സ് പ​റ​ഞ്ഞു.

രാ​ജ്യ​സു​ര​ക്ഷ, വി​ദേ​ശ​ന​യം, യു​എ​സ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന് ചൈ​ന ഈ ​ആ​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​തു- വി​ൽ​ബ​ർ റോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ടി​ക്‌​ടോ​ക്കു​മാ​യി ഒ​രു​മി​ക്കാ​നു​ള്ള ഒ​രു അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.