പാട്ടുംപാടി ജയിക്കാൻ; റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് പു​തി​യ തീം ​സോം​ഗ് അ​വ​ത​രി​പ്പി​ച്ചു
Friday, September 18, 2020 8:02 PM IST
ന്യൂ​ഡ​ൽ​ഹി: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് അ​വ​രു​ടെ പു​തി​യ തീം ​സോം​ഗ് അ​വ​ത​രി​പ്പി​ച്ചു. ധീ​ര​മാ​യ പോ​രാ​ട്ട മ​നോ​ഭാ​വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യാ​ണ് ക്ല​ബ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഗാ​നം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ഹ്‌​ലി ഇ​ത് ട്വി​റ്റ​റി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.

ഇ​ത് ടീ​മി​ന്‍റെ പ​ന്ത്രാ​ണ്ടാ​മ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കും. ക​ള​ത്തി​ലെ​ത്താ​ൻ കാ​ത്തി​രി​ക്കാ​നാ​വു​ന്നി​ല്ല- കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.