പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കി
Friday, September 18, 2020 3:02 PM IST
ന്യൂ​ഡ​ൽ​ഹി: പേ​മെ​ന്‍റ് ആ​പ്പ് പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത്. പേ​ടി​എ​മ്മി​ന്‍റെ അ​നു​ബ​ന്ധ ആ​പ്പു​ക​ളാ​യ പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്.

അ​തേ സ​മ​യം ആ​പ്പി​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ള്ള ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ ഇ​പ്പോ​ഴും പേ​ടി​എം ല​ഭി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.