എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദു​ബാ​യി​ൽ താ​ത്കാ​ലി​ക വി​ല​ക്ക്
Friday, September 18, 2020 8:38 AM IST
ദു​ബാ​യ്: വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദു​ബാ​യി​ൽ താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് പോ​സി​റ്റീവാ​യ​വ​രെ ച​ട്ടം ലം​ഘി​ച്ച് യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദുബായ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍റെ ന​ട​പ​ടി.

ഈ ​മാ​സം 18 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ പ​തി​ന​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വി​ല​ക്കി​നെ തു​ട​ര്‍​ന്ന് ദു​ബാ​യി​യി​ലേ​ക്കു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം ഷാ​ര്‍​ജ​യി​ലേ​ക്ക് റീ ​ഷെ​ഡ്യൂ​ള്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.