"ന​ട്ടു​ച്ച​യ്ക്ക് എ​ന്ത് ര​ഹ​സ്യ​മാ​ണു​ള്ള​ത്'; അ​നി​ൽ അ​ക്ക​ര​യ്ക്ക് മ​ന്ത്രി മൊ​യ്തീ​ന്‍റെ മ​റു​പ​ടി
Wednesday, September 16, 2020 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​വു​മാ​യി ബന്ധപ്പെട്ട് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​ ഉന്നയിച്ച ആ​രോ​പ​ണ​ത്തിന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എ.​സി മൊ​യ്തീ​ൻ രംഗത്ത്. ന​ട്ടു​ച്ച​യ്ക്ക് ന​ട​ന്ന ത​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ എ​ന്ത് ര​ഹ​സ്യ​മാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ചോ​ദി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ഉ​ച്ച​യ്ക്കാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ന​ട്ടു​ച്ച​ക്കു​ണ്ടാ​യ പ​രി​പാ​ടി​യി​ൽ എ​ന്ത് ര​ഹ​സ്യ​മാ​ണ് ഉ​ള്ള​ത്. എം​എ​ൽ​എ​യു​ടെ പാ​ർ​ട്ടി​യു​ടെ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യ്ക്ക് എ​ന്ത് ര​ഹ​സ്യം സാ​ധ്യ​മാ​വാ​നാ​ണ്?"- മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.