ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 247 പോ​സി​റ്റീ​വ് കേ​സു​ക​ൾ; 215 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, September 16, 2020 7:02 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 247 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 215 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം. ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നും 20 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 11 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 6754 ആ​യി. ഇ​വ​രി​ൽ ചൊ​വ്വാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ 230 പേ​ര​ട​ക്കം 4384 പേ​ർ ആ​ശു​പ​ത്രി വി​ട്ടു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 35 പേ​ർ ഉ​ൾ​പ്പെ​ടെ 61 പേ​ർ മ​ര​ണ​പ്പെ​ട്ടു. 1167 പേ​ർ ഹോം ​ഐ​സൊ​ലേ​ഷ​നി​ലും ബാ​ക്കി 1142 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.