മ​ല​പ്പു​റ​ത്ത് മു​ന്നൂ​റി​ന​ടു​ത്ത് കോ​വി​ഡ് കേ​സു​ക​ൾ; 258 പേ​ർ​ക്ക് രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, September 16, 2020 6:41 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 298 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 258 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 23 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും കോ​വി​ഡ് 19 ബാ​ധി​ച്ചു. വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ ഏ​ഴു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​ന്പ​ത് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ഒ​രാ​ൾ വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്നെ​ത്തി​യ​തു​മാ​ണ്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 257 പേ​ർ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം കോ​വി​ഡ് 19 ഭേ​ദ​മാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി രോ​ഗ​മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ജ​ന​കീ​യ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്നും ഇ​തു​വ​രെ 10,562 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 298 പേ​ർ​ക്ക്
257 പേ​ർ​ക്ക് രോ​ഗ​മു​ക്തി
നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 258 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ
ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ 23 പേ​ർ
ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ബാ​ധ
രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ 3,104 പേ​ർ
ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 32,851 പേ​ർ


32,851 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,104 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 453 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,798 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,38,324 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ൽ 2,162 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.