ജ​ലീ​ലി​ന്‍റെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി എ​ൻ​ഐ​എ ഇ​ഡി ഓ​ഫീ​സി​ൽ
Wednesday, September 16, 2020 6:24 PM IST
കൊ​ച്ചി: മ​ന്ത്രി കെ.ടി. ജ​ലീ​ലി​ന്‍റെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ച്ചി​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സി​ൽ എ​ത്തി.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഇ​ഡി മേ​ധാ​വി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ എ​ന്‍​ഐ​എ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.