യെ​സ് ബാ​ങ്കി​ൽ 250 കോ​ടി​ നി​ക്ഷേ​പം: കി​ഫ്ബി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം
Wednesday, September 16, 2020 4:50 PM IST
ന്യൂ​ഡ​ൽ​ഹി: കി​ഫ്ബി​ക്കെ​തി​രേ (കേ​ര​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന നി​ധി) എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 250 കോ​ടി യെ​സ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം.

കേ​ന്ദ്ര​ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കി​ഫ്ബി സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ ജാ​വേ​ദ് അ​ലി ഖാ​ൻ എം​പി​യാ​ണു ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ഡി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഈ ​ഘ​ട്ട​ത്തി​ൽ പു​റ​ത്തു​വി​ടാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യെ​സ് ബാ​ങ്കി​ൽ കി​ഫ്ബി​ക്ക് 268 കോ​ടി​രൂ​പ നി​ക്ഷേ​പ​മു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​വാ​സ്ത​വ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പി​ന്നീ​ടു വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.