സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും; തു​ക പി​എ​ഫി​ൽ ല​യി​പ്പി​ക്കും
Wednesday, September 16, 2020 1:46 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും പി​ടി​ച്ച തു​ക തി​രി​കെ ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഈ ​തു​ക ഒ​ന്‍​പ​ത് ശ​ത​മാ​നം പ​ലി​ശ​യോ​ടെ പി​എ​ഫി​ല്‍ നി​ക്ഷേ​പി​ക്കും. അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ഈ ​തു​ക പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കും.

കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​വാ​നാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ആ​റ് ദി​വ​സ​ത്തെ ശ​മ്പ​ളം വീ​തം പി​ടി​ച്ചി​രു​ന്ന​ത്. ഈ ​തു​ക തി​രി​കെ ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, മന്ത്രിസഭായോഗത്തിൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും വോ​ട്ട് ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച് ഓ​ര്‍​ഡി​ന​ന്‍​സി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് എ​ങ്ങ​നെ വോ​ട്ട് ചെ​യ്യാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ക്കും. വോ​ട്ടെ​ടു​പ്പ് സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കൂ​ടു​ത​ൽ നീ​ട്ടാ​നും തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.