രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ജോ​ലി ചെ​യ്യാമെന്ന് ഉത്തരവ്
Wednesday, September 16, 2020 12:59 PM IST
തി​രു​വ​ന​ന്ത​പു​രം: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പൊ​തു​ഭ​ര​ണ​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​ജി​ത് രാ​ജ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​ത്.

ഉ​ത്ത​ര​വ​നു​സ​രി​ച്ച് ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ജോ​ലി​ക്കു നി​യോ​ഗി​ക്കാം. വൈ​റ​സ് ബാ​ധി​ത​രെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​രി​ൽ നി​ന്നു മ​റ്റു​ള്ള​വ​ർ​ക്ക് വൈ​റ​സ് പ​ക​രാ​തി​രി​ക്കാ​ൻ അ​വ​രെ ഒ​രു​മി​ച്ചു ജോ​ലി​ക്കു നി​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് ഉ​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കെ​യാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​ഭ​ര​ണ​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.