ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 12:11 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ് എ​സ്. ബൊ​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വിറ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബ​സ​വ​രാ​ജി​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നും രോ​ഗം തെ​ളി​ഞ്ഞ​ത്.

ബ​സ​വ​രാ​ജി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.