ബി​ജെ​പി​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സി​ലെ 17 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 2:17 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സി​ലെ 17 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫീ​സി​ൽ താ​മ​സി​ക്കു​ന്ന അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച ഓ​ഫീ​സ് അ​ട​ച്ചി​ടു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഓ​ഫീ​സി​ലെ ഗാ​ർ​ഡ്, ഡ്രൈ​വ​ർ, ര​ണ്ട് പ്യൂ​ണ്‍ എ​ന്നി​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.