സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾക്ക് തു​ട​ക്കം; പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി
Saturday, August 15, 2020 8:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ 74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര​മോ​ദി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ 7.30നാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്.

നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ൽ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്.

ഇ​തി​നു ശേ​ഷം അ​ദ്ദേ​ഹം സൈ​ന്യം ന​ൽ​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും സ്വീ​ക​രി​ച്ചു. മേ​ജ​ർ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.