സ​ർ​വ മ​നു​ഷ്യ​രും തു​ല്യ​രാ​യി​ത്തീ​രു​ന്ന ആ ​സു​ദി​ന​ത്തി​ലേ​ക്ക് ന​മു​ക്ക് മു​ന്നേ​റാം; സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, August 15, 2020 5:01 AM IST
തി​രു​വ​ന​ന്ത​പു​രം: 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാം ​ഇ​തു​വ​രെ നേ​രി​ടാ​ത്ത ഒ​രു സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നം ക​ട​ന്നു​വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി ഇ​ന്ത്യ​യി​ലും ലോ​ക​മാ​കെ​യു​മു​ണ്ട്. ന​മ്മ​ളൊ​ന്നി​ച്ചാ​ണ് കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പം പ​ങ്കാ​ളി​ക​ളാ​യി. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ആ​രും പ​ട്ടി​ണി​കി​ട​ക്ക​രു​ത് എ​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ന​യം. ആ​രു​ടേ​യും അ​ന്നം മു​ട്ടാ​ത്ത​ത​ര​ത്തി​ൽ സ​ഹാ​യം എ​ത്തി​ച്ച് രാ​ജ്യ​ത്തി​നു ത​ന്നെ നാം ​മാ​തൃ​ക​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ​മാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യി​ലേ​യ്ക്കു​ള്ള വാ​തി​ൽ എ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് കാ​ല​ത്തും ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും പ​രീ​ക്ഷ​യും മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നാം ​സ്വീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി. കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും സാ​ധി​ച്ചു. ജ​ന​പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​തെ​ല്ലാം സാ​ധ്യ​മാ​ക്കി​യ​ത് എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​നം.

കോ​വി​ഡി​ന് ഒ​പ്പം ഇ​നി​യും ന​മു​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും എ​ന്നാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ളും വി​ദ​ഗ്ധാ​ഭി​പ്രാ​യ​ങ്ങ​ളും ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്. യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് കൂ​ടി​യാ​ണ് അ​തി​ന്‍റെ അ​ർ​ഥം. ഭേ​ദ ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി മാ​ന​വി​ക​ത വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​നാ​വ​ശ്യം.

ദ​ളി​ത് ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തി ന​മു​ക്കു മു​ൻ​പോ​ട്ടു പോ​കേ​ണ്ട​തു​ണ്ട്. ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നാ​ക്ക​മാ​യി പോ​യ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്നു​കൊ​ണ്ട​ല്ലാ​തെ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നാ​കി​ല്ല.

സ​മൂ​ഹ​ത്തി​ലെ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​കെ ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ആ​ശ്വാ​സ​മേ​കാ​ൻ സ​ർ​ക്കാ​രി​നാ​യി​ട്ടു​ണ്ട്. ഏ​തു​ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യാ​ലും അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി ന​മു​ക്കു​ണ്ട്. അ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് വ​ലി​യ തോ​തി​ലു​ള്ള വി​ക​സ​ന​വും സ​ർ​വ്വ മേ​ഖ​ല​യി​ലു​മു​ള്ള വ​ലി​യ മു​ന്നേ​റ്റ​വും ഇ​നി​യും ന​മു​ക്ക് ആ​ർ​ജി​ക്കേ​ണ്ട​ത്.

മു​ഴു​വ​ൻ ഇ​ന്ത്യാ​ക്കാ​രു​ടെ​യും ഐ​ക്യ​വും പ​ര​സ്പ​ര​വി​ശ്വാ​സ​വും ഊ​ട്ടി​യു​റ​പ്പി​ച്ചു കൊ​ണ്ടും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടും ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടും സാ​മ്രാ​ജ്യ​ത്വ നീ​ക്ക​ങ്ങ​ളെ ചെ​റു​ത്തു​കൊ​ണ്ടും പൗ​രാ​വ​കാ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ച്ചു​കൊ​ണ്ടും സാ​മൂ​ഹ്യ​നീ​തി ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടും മ​ത​നി​ര​പേ​ക്ഷ​ത​യെ ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടും പു​തി​യ ഒ​രി​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ൽ ന​മു​ക്കൊ​ന്നാ​യി കൈ​കോ​ർ​ക്കാം.

ബ​ഹു​സ്വ​ര​ത​യു​ടെ വ​ർ​ണ്ണ​രാ​ജി​യാ​യി ന​മ്മു​ടെ രാ​ജ്യം തെ​ളി​ഞ്ഞു​യ​രു​ന്ന നാ​ളി​ലേ​ക്ക് ന​മു​ക്ക് നീ​ങ്ങാം. സ​ർ​വ മ​നു​ഷ്യ​രും തു​ല്യ​രാ​യി​ത്തീ​രു​ന്ന ആ ​സു​ദി​ന​ത്തി​ലേ​ക്ക് ന​മു​ക്ക് മു​ന്നേ​റാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.