മു​ൻ കാ​മു​കി അ​ങ്കി​ത​യു​ടെ ഫ്ളാ​റ്റി​ന് സു​ശാ​ന്ത് ത​വ​ണ അ​ട​ച്ച​താ​യി ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ
Friday, August 14, 2020 10:51 PM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത് മു​ൻ കാ​മു​കി അ​ങ്കി​ത ലോ​ഖാ​ണ്ഡെ​യു​ടെ 4.5 കോ​ടി രൂ​പ​യു​ടെ ഫ്ളാ​റ്റി​ന് ത​വ​ണ അ​ട​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ണ്ടെ​ത്ത​ൽ. മും​ബൈ​യി​ലെ മാ​ൽ​ദ​യി​ലു​ള്ള ഫ്ളാ​റ്റി​നാ​ണ് സു​ശാ​ന്ത് ത​വ​ണ അ​ട​ച്ച​ത്. എ​ന്നാ​ൽ അ​ങ്കി​ത ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

2016 ൽ ​പി​രി​യു​ന്ന​തു​വ​രെ ആ​റു വ​ർ​ഷം ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഫ്ളാ​റ്റി​നാ​യി സു​ശാ​ന്ത് ഇ​തി​ന​കം എ​ത്ര തു​ക ന​ൽ​കി​യി​രു​ന്നെ​ന്നും എ​ത്ര തു​ക ബാ​ക്കി​യു​ണ്ടെ​ന്നും ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, അ​വ​സാ​ന കു​റ​ച്ച് ത​വ​ണ​ക​ൾ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

സു​ശാ​ന്തി​ന്‍റെ ഒ​രു അ​ക്കൗ​ണ്ടി​ൽ നി​ന്നും എ​ല്ലാ മാ​സ​വും ത​വ​ണ​ക​ൾ‌ പി​ടി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സു​ശാ​ന്ത് സിം​ഗി നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലാ​ണ് അ​ങ്കി​ത. എ​ന്നാ​ൽ, ഇ​തു​വ​രെ അ​വ​രു​ടെ ഒ​രു പ്ര​സ്താ​വ​ന​യി​ലും ഈ ​ഫ്ളാ​റ്റി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.

ന​ടി​യും സു​ശാ​ന്തി​ന്‍റെ കാ​മു​കി​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി​ക്കെ​തി​രെ റ​ജി​സ്റ്റ​ർ ചെ​യ്ത സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ കേ​സി​ലാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. സു​ശാ​ന്തി​ന്‍റെ പ​ക്ക​ൽ നി​ന്ന് റി​യ​യും കു​ടും​ബാം​ഗ​ങ്ങ​ളും 15 കോ​ടി​യോ​ളം രൂ​പ സ്വ​ന്ത​മാ​ക്കി​യെ​ന്ന ന​ട​ന്‍റെ പി​താ​വി​ന്‍റെ ആ​രോ​പ​ണ​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സു​ശാ​ന്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് റി​യ ച​ക്ര​വ​ർ​ത്തി​ക്ക് വ​ലി​യ തോ​തി​ൽ പ​ണം കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ണ​ത്തി​ലെ സൂ​ച​ന. ഇ​രു​വ​രും ത​മ്മി​ലു​ള​ള സാ​മ്പ​ത്തി​ക കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ഇ​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സു​ശാ​ന്തി​ന്‍റെ കോ​ട്ട​ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, റി​യ​യു​ടെ​യോ, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ അ​ക്കൗ​ണ്ടി​ലേ​ക്ക് ഈ ​പ​ണം എ​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ൾ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു എ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഇ​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.