നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന​രി​കെ സീ​റ്റ്; ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി സ​ച്ചി​ൻ പൈ​ല​റ്റ്
Friday, August 14, 2020 5:03 PM IST
ജ​യ്പു​ർ: നി​യ​മ​സ​ഭ​യി​ൽ ത​ന്‍റെ ഇ​രി​പ്പി​ടം മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ പ​രി​ഹാ​സ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ​സ്ഥാ​ൻ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സ​ച്ചി​ൻ പൈ​ല​റ്റ്. ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ർ​ത്തി​യി​ലേ​ക്ക് അ​യ​യ്ക്കൂ എ​ന്നാ​ണു സ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം.

ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ പൈ​ല​റ്റി​നു പ്ര​തി​പ​ക്ഷ ബെ​ഞ്ചു​ക​ൾ​ക്കു സ​മീ​പ​മാ​ണ് ഇ​രി​പ്പി​ടം ന​ൽ​കി​യ​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ഭ​യ്ക്കു​ള്ളി​ൽ സ​ച്ചി​ൻ പൈ​ല​റ്റ് ശ​ക്ത​മാ​യ മ​റു​പ​ടി ന​ട​ത്തി​യ​ത്.

സ​ഭ​യി​ൽ വ​ന്ന​പ്പോ​ൾ എ​ന്‍റെ ഇ​രി​പ്പി​ടം മാ​റ്റി​യ​താ​യി ക​ണ്ടു. ഞാ​ൻ അ​വി​ടെ ഇ​രി​ക്കു​ന്പോ​ൾ (ഭ​ര​ണ​പ​ക്ഷ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ച്) സു​ര​ക്ഷി​ത​നാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടു​ത്താ​ണ്. അ​തി​ർ​ത്തി​യി​ലേ​ക്കാ​ണു ത​ന്നെ അ​യ​ച്ച​തെ​ന്നു മ​ന​സി​ലാ​യി. ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ർ​ത്തി​യി​ലേ​ക്ക് അ​യ​ക്കു​ക​യു​ള്ളൂ- സ​ച്ചി​ൻ പ​റ​ഞ്ഞു.

ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​നൊ​പ്പ​മാ​യി​രു​ന്നു പൈ​ല​റ്റി​ന്‍റെ ഇ​രി​പ്പ​ടം. പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ടു മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടു​മാ​യി ഒ​ന്നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സ​ച്ചി​ന്‍റെ സീ​റ്റ് തെ​റി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് 18 എം​എ​ൽ​എ​മാ​രു​മാ​യി സ​ച്ചി​ൻ പൈ​ല​റ്റ് സ​ർ​ക്കാ​രി​നു​ള്ളി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​യ​ത്. ഒ​രു മാ​സം നീ​ണ്ട നാ​ട​ക​ങ്ങ​ൾ​ക്കു​ശേ​ഷം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യോ​ടെ പ്ര​തി​സ​ന്ധി താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.