കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
Friday, August 14, 2020 4:51 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ വി​വ​രം ബ​ന്ധു​ക്ക​ളാ​ണ് അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​ണു മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം മ​ന്ത്രി ത​ന്നെ​യാ​ണു ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ന്ത്രി വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രോ​ടു നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യോ​ഗ ചെ​യ്താ​ൽ കോ​വി​ഡ് വ​രി​ല്ലെ​ന്ന നാ​യി​ക്കി​ന്‍റെ പ്ര​സ്താ​വ​ന നേ​ര​ത്തെ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​അ​ർ​ജു​ൻ റാം ​മേ​ഘ്വാ​ൾ, കൈ​ലാ​ഷ് ചൗ​ധ​രി തു​ട​ങ്ങി​യ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.