അ​ത്‌​ല​റ്റി​ക്കോ​യെ വീ​ഴ്ത്തി ലൈ​പ്സി​ഗ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ
Friday, August 14, 2020 6:43 AM IST
ലി​സ്ബ​ൺ: അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി ജ​ർ​മ​ൻ എ​തി​രാ​ളി​ക​ളാ​യ ലൈ​പ്സി​ഗ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​ത്‌​ല​റ്റി​ക്കോ​യു​ടെ വീ​ഴ്ച. 11 വ​യ​സ് പ്രാ​യം മാ​ത്ര​മു​ള്ള ലൈ​പ്സി​ഗ് ആ​ദ്യ​മാ​യാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

ഗോ​ൾ‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും. ലൈ​പ്സി​ഗി​നാ​യി ഡാ​നി ഓ​ൾ​മോ, ആ​ദം​മ​സ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജോ​വ ഫെ​ലി​ക്സ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ആ​ശ്വ​സ ഗോ​ൾ നേ​ടി. ക​ളി​യു​ടെ 50 ാം മി​നി​റ്റി​ൽ ഓ​ൾ​മോ​യി​ലൂ​ടെ ജ​ർ​മ​ൻ സം​ഘ​മാ​ണ് മു​ന്നി​ലെ​ത്തി​യ​ത്.

ഓ​ൾ​മോ​യു​ടെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ർ അ​ത്‌​ല​റ്റി​ക്കോ​യു​ടെ വ​ല തു​ള​ച്ചു. 71 ാം മി​നി​റ്റി​ൽ ജോ​വ ഫെ​ലി​ക്സ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ത്‌​ല​റ്റി​ക്കോ​യെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന വി​സി​ലി​ന് തൊ​ട്ടു​മു​മ്പ് ടെ​യ്‌​ല​ർ ആ​ദം ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നെ​ടു​ത്ത കി​ടി​ല​ൻ ലോം​ഗ് റേ​ഞ്ച​ർ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രു​ടെ കൊ​മ്പൊ​ടി​ച്ചു. അ​മി​ത പ്ര​തി​രോ​ധ​ത്തി​നു ശ്ര​മി​ച്ച സി​മ​യോ​ണി​യു​ടെ കു​ട്ടി​ക​ൾ​ക്ക് 88 ാം മി​നി​റ്റി​ൽ പ​ണി​കി​ട്ടി.

പി​ന്നീ​ടൊ​രു തി​രി​ച്ചു​വ​ര​വി​ന് മാ​ഡ്രി​ഡു​കാ​ർ​ക്ക് സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ റ​യ​ലി​നു പി​ന്നാ​ലെ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ മാ​ഡ്രി​ഡ് മോ​ഹ​ങ്ങ​ൾ‌ അ​സ്ത​മി​ച്ചു. ഇ​നി സ്പാ​നി​ഷ് പ്ര​തീ​ക്ഷ​ക​ൾ മെ​സി​യി​ലും സം​ഘ​ത്തി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.