ബി​എ​സ്പി എം​എ​ൽ​എ​മാ​ർ​ക്ക് വി​പ്പ്; ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്യാ​ൻ ആ​വ​ശ്യം
Friday, August 14, 2020 1:08 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി മു​റു​ക​വെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ബി​എ​സ്പി. കൂ​റു​മാ​റി കോ​ൺ​ഗ്ര​സി​ലെ​ത്തി​യ എം​എ​ൽ​എ​മാ​ർ​ക്ക് പാ​ർ​ട്ടി വി​പ്പ് ന​ൽ​കി. വി​ശ്വാ​സ വോ​ട്ടെ​ടുപ്പി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്‌ ആ​റ് എം​എ​ൽ​എ​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​ഭ​യി​ൽ എ​ന്ത് ന​ട​പ​ടി​യു​ണ്ടാ​യാ​ലും സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ക്ക​രു​തെ​ന്നാ​ണ് വി​പ്പ്. അ​തേ​സ​മ​യം ആ​റ് ബി​എ​സ്പി എം​എ​ൽ​എ​മാ​ർ കോ​ണ്‍​ഗ്ര​സി​ൽ ല​യി​ച്ച​തി​നെ​തി​രേ ബി​ജെ​പി എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​താ​ൽ അ​യോ​ഗ്യ​രാ​ക്കു​മെ​ന്നാ​ണ് ബി​എ​സ്പി എം​എ​ൽ​എ​മാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ്. ബി​എ​സ്പി ദേ​ശീ​യ പാ​ര്‍​ട്ടി ആ​യ​തി​നാ​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​റ്റൊ​രു പാ​ര്‍​ട്ടി​യി​ല്‍ ല​യി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ത് അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് ബി​എ​സ്പി​യു​ടെ വാ​ദം.

എം​എ​ൽ​എ​മാ​ർ ബി​എ​സ്പി വി​ട്ട പി​ന്നാ​ലെ ത​ന്നെ ഇ​വ​ർ കോ​ൺ​ഗ്ര​സി​ൽ ല​യി​ച്ച​താ​യി സ്പീ​ക്ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ബി​എ​സ്പി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാ​ബ് ച​ന്ദ് ക​ട്ടാ​രി​യ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.