മ​ല​പ്പു​റ​ത്ത് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം​ദി​ന​വും 200 ക​ട​ന്ന് കോ​വി​ഡ്; 26 പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Thursday, August 13, 2020 7:06 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 202 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 26 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ. നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യ 158 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റ് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ശേ​ഷി​ക്കു​ന്ന 12 പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം 61 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 2,327 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 184 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ
രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ 1,867 പേ​ർ
ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 4,217 പേ​ർ​ക്ക്
1,640 പേ​ർ​ക്ക് കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം
ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 33,694 പേ​ർ


നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 33,694 പേ​ർ

33,694 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,671 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 550 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 19 പേ​രും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച് പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 93 പേ​രും ചു​ങ്ക​ത്ത​റ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ഒ​ന്പ​ത് പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 68 പേ​രും ക​രി​പ്പു​ർ ഹ​ജ് ഹൗ​സി​ൽ 192 പേ​രും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 733 പേ​രു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 30,875 പേ​ർ വീ​ടു​ക​ളി​ലും 1,148 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

69,105 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു

ജി​ല്ല​യി​ൽ​നി​ന്ന് ഇ​തു​വ​രെ ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പ​ടെ 78,512 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ൽ 76,006 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യ​തി​ൽ 69,105 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2,393 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.