15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം; കൂ​ടു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, August 13, 2020 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 5, മ​ല​പ്പു​റം ജി​ല്ല​യി​ലെ 4, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 2 വീ​തം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗം ബാ​ധി​ച്ച​ത്.

1564 പേ​ർ​ക്കാ​ണു വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച മൂ​ന്നു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 129 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 60 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 100 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​താ​ണ്. 1380 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 98 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 5 ഐ​ടി​ബി​പി ജീ​വ​ന​ക്കാ​ർ​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 4 ഐ​എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 31,270 സാ​ന്പി​ളു​ക​ളാ​ണു പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 10,87,722 സാ​ന്പി​ളു​ക​ളാ​ണു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 5999 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.