അ​ധി​കാ​ര ഇ​ട​നാ​ഴി​ക​ളി​ൽ സ്വ​പ്ന സു​രേ​ഷി​ന്‍റെ സ്വാ​ധീ​നം പ്ര​ക​ടം; നി​രീ​ക്ഷി​ച്ച് കോ​ട​തി
Thursday, August 13, 2020 4:39 PM IST
കൊ​ച്ചി: അ​ധി​കാ​ര ഇ​ട​നാ​ഴി​ക​ളി​ൽ സ്വ​പ്ന സു​രേ​ഷി​ന്‍റെ സ്വാ​ധീ​നം പ്ര​ക​ട​മാ​ണെ​ന്നു കോ​ട​തി. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​സ്റ്റം​സ് കേ​സി​ൽ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നും സെ​യ്ത​ല​വി​ക്കും ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കൊ​ച്ചി​യി​ലെ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ജോ​ലി നേ​ടി. കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്നു രാ​ജി​വ​ച്ച ശേ​ഷ​വും അ​വി​ടെ സ​ഹാ​യം തു​ട​ർ​ന്നു​വെ​ന്നും സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​യു​ള്ള കോ​ട​തി നി​രീ​ക്ഷി​ച്ചു. ജാ​മ്യ​ത്തി​ന് സ്ത്രീ​യെ​ന്ന ആ​നു​കൂ​ല്യം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഒ​ന്പ​തു പേ​ജു​ള്ള വി​ധി​പ​ക​ർ​പ്പി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ങ്ങ​ളി​ലാ​ണു കോ​ട​തി ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ അ​ത് അ​ന്വേ​ഷ​ണ​ത്തെ വ​ലി​യ​തോ​തി​ൽ ബാ​ധി​ക്കു​മെ​ന്നും തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വ​ലി​യ ബ​ന്ധ​മു​ള്ള​വ​രാ​ണു പ്ര​തി​ക​ളെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ൾ പി​ടി​യി​ലാ​കും​വ​രെ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം. നേ​ര​ത്തെ, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും സ്വ​പ്ന​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.