ഇ ​പോ​സ് നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ; റേ​ഷ​ൻ വ്യ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ടും
Thursday, August 13, 2020 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ-​പോ​സ് (ഇ​ല​ക്ട്രോ​ണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ) മെ​ഷീ​നി​ലെ നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സം​യു​ക്ത​മാ​യി പ​ണി​മു​ട​ക്കു​ന്നു. ഓ​ഗ​സ്റ്റ് 19ന് ​സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ര​ണ്ട് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ നോ​ട്ടീ​സ് ന​ൽ​കി.

റേ​ഷ​ൻ ക​ട​ക​ളി​ൽ ഉ​പ​ഭോ​ക്താ​വ് ഇ-​പോ​സ് മെ​ഷീ​നി​ൽ വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചാ​ൽ മാ​ത്ര​മേ റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യൂ. ഇ-​പോ​സ് യ​ന്ത്രം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്ഷ​ൻ ഉ​ണ്ടാ​ക​ണം.

നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.