ന്യൂ​സി​ല​ൻ​ഡി​ൽ കോ​വി​ഡ് ആ​ശ​ങ്ക ഉ‍​യ​രു​ന്നു; 14 പേ​ർ​ക്ക് കൂ​ടി രോ​ഗം
Thursday, August 13, 2020 10:03 AM IST
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ ആ​ശ​ങ്ക​യി​ലാ​ക്കി കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. പു​തു​താ​യി 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​ൻ​ന​ഗ​ര​മാ​യ ഓ​ക്‌​ല​ൻ​ഡി​ൽ ത​ന്നെ​യാ​ണ് പു​തി​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ഓ​ക്‌​ല​ന്‍​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 13 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

വീ​ണ്ടും വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഓ​ക്‌​ല​ന്‍​ഡി​ല്‍ മൂ​ന്നു ദി​വ​സം ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ക്‌​ല​ന്‍​ഡി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.