അ​റ്റ്ലാ​ന്‍റ​യു​ടെ വി​ധി​യെ​ഴു​തി ഇ​ഞ്ചു​റി ടൈം ​ഗോ​ളു​ക​ൾ; പി​എ​സ്ജി ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ല്‍
Thursday, August 13, 2020 9:37 AM IST
ലി​സ്ബ​ൺ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ ഉ​റ​പ്പി​ച്ച് പി​എ​സ്ജി. ലി​സ്ബ​ണി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 2-1 അ​റ്റ്ലാ​ന്‍റ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഫ്ര​ഞ്ച് ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി സെ​മി ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ‌ പി​റ​ന്ന ര​ണ്ടു ഗോ​ളു​ക​ളി​ലാ​ണ് പി​എ​സ്ജി​യു​ടെ അ​വി​സ്മ​ര​ണീ​യ വി​ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക സ​മ​യം വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു പി​എ​സ്ജി. 26-ാം മി​നി​റ്റി​ൽ മ​രി​യോ പ​സ​ലി​ച് നേ​ടി​യ ഗോ​ളി​ന്‍റെ ബ​ല​ത്തി​ലാ​യി​രു​ന്നു അ​റ്റ്ലാ​ന്‍റ മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പ​ക്ഷെ ഫൈ​ന​ൽ വി​സി​ൽ വ​രെ ആ ​ഒ​രു ഗോ​ൾ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ അ​റ്റ്ലാ​ന്‍റ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

അ​റ്റ്ലാ​ന്‍റ​യു​ടെ പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ ഇ​ഞ്ചു​റി ടൈ​മി​ൽ പാ​ളി. 91-ാം മി​നി​റ്റി​ൽ മാ​ർ‌​ക്വി​ൻ​ഹോ​സി​ലൂ​ടെ പി​എ​സ്ജി​യു​ടെ സ​മ​നി​ല ഗോ​ളെ​ത്തി. നെ​യ്മ​റി​ന്‍റെ പാ​സി​ൽ നി​ന്നാ​യി​രു​ന്നു മാ​ർ‌​ക്വി​ൻ​ഹോ​സി​ന്‍റെ ഫി​നി​ഷ്. 93-ാം മി​നി​റ്റി​ൽ ചോ​പോ മോ​ട്ടിം​ഗി​ലൂ​ടെ പി​എ​സ്ജി വി​ജ​യം പി​ടി​ച്ച​ട​ക്കി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്- ലെ​പ്സി​ഗ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​കും സെ​മി​യി​ൽ പി​എ​സ്ജി​യു​ടെ എ​തി​രാ​ളി​യാ​യി എ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.