കു​വൈ​റ്റി​ൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 692 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, August 12, 2020 8:06 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 73,785 പേ​ർ​ക്കാ​ണു രാ​ജ്യ​ത്ത് ഇ​തു​വ​രെ​യാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​ത്.

7845 പേ​രാ​ണു ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 117 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 489 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​ത്. 692 പേ​രാ​ണു രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗം സു​ഖ​മാ​യ​വ​രു​ടെ എ​ണ്ണം 654514 ആ​യി.

ക​ഴി​ഞ്ഞ ദി​വ​സം 4397 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണു രാ​ജ്യ​ത്തു ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 5,43,858 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​ർ മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.