24-ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്കും; ഗ​വ​ർ​ണ​ർ​ക്കു മ​ന്ത്രി​സ​ഭ​യു​ടെ ശി​പാ​ർ​ശ
Wednesday, August 12, 2020 4:56 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 24-ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്തു. ധ​ന​ബി​ൽ പാ​സാ​ക്കു​ക​യാ​ണു സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

24-ാം തീ​യ​തി​യാ​ണു രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​നാ​യി എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​ര​ണം. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. എം​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണു സം​സ്ഥാ​ന​ത്തു രാ​ജ്യ​സ​ഭാ സീ​റ്റ് ഒ​ഴി​വു​വ​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം ചേ​രാ​നി​രു​ന്ന സ​ഭാ​സ​മ്മേ​ള​നം പെ​ട്ടെ​ന്നു മാ​റ്റി​വ​ച്ച​തു രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ർ​ക്കാ​ർ സ​മ്മേ​ള​നം മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.