യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ സെ​മി ചി​ത്രം തെ​ളി​ഞ്ഞു
Wednesday, August 12, 2020 8:07 AM IST
കൊ​ളോ​ൺ: യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പ് പൂ​ർ​ണ​മാ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും സെ​വി​യ്യ​യും ഏ​റ്റു​മു​ട്ടും. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ഇ​ന്‍റ​ർ​മി​ലാ​നും ഷ​ക്ത​ര്‍ ഡൊ​ണെ​സ്‌​ക്കും പോ​രാ​ടും.

ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ഡെ​ന്മാ​ർ​ക്ക് ക്ല​ബ്ബാ​യ കോ​പ്പ​ൻ​ഹേ​ഗ​നെ ഒ​രു ഗോ​ളി​നു തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് സെ​മി​യി​ലെ​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഒ​രൊ​റ്റ ഗോ​ളി​ന് വോ​ൾ​വ്സി​നെ വീ​ഴ്ത്തി കൊ​ണ്ടാ​ണ് സെ​വി​യ്യ സെ​മി ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്ന​ത്. മ​ത്സ​ര​ത്തി​ൽ മൂ​ന്ന് മി​നി​റ്റ് മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​യി​രു​ന്നു സെ​വി​യ്യ​യു​ടെ വി​ജ​യ​ഗോ​ൾ.

ജ​ർ​മ​ൻ സം​ഘ​മാ​യ ലെ​വ​ർ​കൂ​സ​നെ 2-1 നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​രാ​യ ഇ​ന്‍റ​ർ മി​ലാ​ന്‍റെ സെ​മി പ്ര​വേ​ശ​നം. അ​തേ​സ​മ​യം, ബേ​സ​ലി​നെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​യി​രു​ന്നു യു​ക്രെ​യ്ൻ ക്ല​ബ് ഷ​ക്ത​ർ സെ​മി​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.