വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൈ​ഞ​ര​ന്പ് മു​റി​ച്ച സം​ഭ​വം: വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Tuesday, August 11, 2020 8:38 PM IST
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൈ​ഞ​ര​ന്പു മു​റി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

തൃ​ശൂ​ർ ത​ഹ​സി​ൽ​ദാ​രോ​ടും ഈ ​വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ലൈ​ഫ് മി​ഷ​ൻ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഘെ​രാ​വോ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി.​എ​ൻ. സി​മി കൈ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.