ഉ​ർ​ദു ക​വി റാ​ഹ​ത് ഇ​ന്ദോ​റി അ​ന്ത​രി​ച്ചു
Tuesday, August 11, 2020 7:31 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഉ​ർ​ദു ക​വി റാ​ഹ​ത് ഇ​ന്ദോ​റി (70) അ​ന്ത​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് ല​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് ഇ​ന്നു രാ​വി​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​താ​യും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ക​വി​ക​ൾ​ക്കി​ട​യി​ലെ നി​ർ​ഭ​യ ശ​ബ്ദ​മാ​യാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ബോ​ളി​വു​ഡി​ലും അ​ദ്ദേ​ഹം നി​ര​വ​ധി സി​നി​മ​ക​ൾ​ക്കാ​യി ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.