വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​യും: സം​സ്ഥാ​ന​ത്ത് 493 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ; മു​ഖ്യ​മ​ന്ത്രി
Tuesday, August 11, 2020 7:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​മാ​സം 13ന് ​മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​യി​രു​ത്ത​ലെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​യി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ക്യാ​ന്പു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. സം​സ്ഥാ​ന​ത്ത് 493 ക്യാ​ന്പു​ക​ളി​ലാ​യി 21,205 പേ​രെ മാ​റ്റി​യി​രു​ന്നു. മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ല​രും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.