ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, August 11, 2020 7:08 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 500 രൂ​പ വി​ല​യു​ള്ള ഓ​ണ​ക്കി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. സ​പ്ലൈ​കോ കേ​ന്ദ്ര​ത്തി​ൽ പാ​ക്ക് ചെ​യ്യു​ന്ന കി​റ്റ് റേ​ഷ​ൻ ക​ട​വ​ഴി വി​ത​ര​ണം ചെ​യ്യും.

അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ത്തി​നാ​ണ് ആ​ദ്യം കി​റ്റു​ക​ൾ ന​ൽ​കു​ക. ഓ​ഗ​സ്റ്റ് 13, 14, 16 തീ​യ​തി​ക​ളി​ൽ മ​ഞ്ഞ​കാ​ർ​ഡു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും. 19,20,22 തീ​യ​തി​ക​ളി​ൽ പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക്. ഓ​ണ​ത്തി​ന് മു​ൻ​പ് നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ 2000 പാ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കി​റ്റു​ക​ൾ ത​യാ​റാ​ക്കും. പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ധ​നം എ​ത്താ​നു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്ത് ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഈ മാസം 20 മുതൽ പത്ത് ദിവസത്തേക്ക് നടത്തുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.