വ​യ​നാ​ട്ടി​ൽ പു​തി​യ 18 കോ​വി​ഡ് കേ​സു​ക​ൾ; എ​ല്ലാ​വ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Tuesday, August 11, 2020 6:28 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 18 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഏ​ഴു പേ​ർ രോ​ഗ​മു​ക്തി നേ​ടി. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 938 ആ​യി. ഇ​തി​ൽ 630 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 305 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 288 പേ​ർ ജി​ല്ല​യി​ലും 17 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

മു​ട്ടി​ൽ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള പു​തു​ശേ​രി​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും (3, 2, 22), പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ഒ​രു മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി (23) യും ​അ​ഞ്ച് പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളും (6 വ​യ​സു​ള്ള കു​ട്ടി​യും നാ​ല് സ്ത്രീ​ക​ളും), ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള നാ​ല് കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി​ക​ൾ (ര​ണ്ട് പു​രു​ഷ​ൻ​മാ​ർ, ര​ണ്ട് സ്ത്രീ​ക​ൾ), പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള പേ​രാ​ൽ സ്വ​ദേ​ശി (65), കു​ഞ്ഞോം സ്വ​ദേ​ശി(27), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ രോ​ഗി​യു​ടെ കൂ​ടെ നി​ന്ന കാ​വും​മ​ന്ദം സ്വ​ദേ​ശി (36), വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള വാ​ളാ​ട് സ്വ​ദേ​ശി (40), മ​ല​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മൂ​ട​കൊ​ല്ലി സ്വ​ദേ​ശി (29) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.

47 പേ​ർ​ക്ക് രോ​ഗ​മു​ക്തി

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 33 പേ​ർ (14 പു​രു​ഷ​ൻ​മാ​ർ, 15 സ്ത്രീ​ക​ൾ, 4 കു​ട്ടി​ക​ൾ), 4 മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ൾ, 2 പി​ലാ​ക്കാ​വ് സ്വ​ദേ​ശി​ക​ൾ, 2 ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​ക​ൾ, മ​ക്കി​മ​ല, നീ​ർ​വാ​രം, പേ​രി​യ, മ​ട​ക്കി​മ​ല, അ​ഞ്ചാം​മൈ​ൽ, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ​രു​ത്ത​രും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു.

191 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 191 പേ​രാ​ണ്. 165 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2800 പേ​ർ. ചൊ​വ്വാ​ഴ്ച വ​ന്ന 41 പേ​ർ ഉ​ൾ​പ്പെ​ടെ 351 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച 1045 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 29531 സാ​ന്പി​ളു​ക​ളി​ൽ 27920 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 26982 നെ​ഗ​റ്റീ​വും 938 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.