ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ്: ന​ന്പി നാ​രാ​യ​ണ​ന് സ​ർ​ക്കാ​ർ 1.3 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി
Tuesday, August 11, 2020 4:58 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട ന​ന്പി നാ​രാ​യ​ണ​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ 1.3 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റി​ന്‍റെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ​ബ് കോ​ട​തി​യി​ൽ ന​ന്പി നാ​രാ​യ​ണ​ൻ ന​ൽ​കി​യ കേ​സി​ലെ ഒ​ത്തു​തീ​ർ​പ്പു​വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണു തു​ക ന​ൽ​കി​യ​ത്. നേ​ര​ത്തെ സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം 50 ല​ക്ഷ​വും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 10 ല​ക്ഷ​വും ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ ന​ന്പി നാ​രാ​യ​ണ​നു സ​ർ​ക്കാ​ർ 1.9 കോ​ടി രൂ​പ​യാ​ണു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്.

ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ന​ന്പി നാ​രാ​യ​ണ​ൻ ന​ൽ​കി​യി​രു​ന്ന കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​തം കാ​ണി​ച്ച് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.