സ​ച്ചി​ൻ തി​രി​കെ വ​രു​ന്നൂ..! രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സം
Monday, August 10, 2020 9:39 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ക്യാ​ന്പി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സ​ച്ചി​ന്‍ പൈ​ല​റ്റ് പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. രാ​ഹു​ൽ ഗാ​ന്ധി-​സ​ച്ചി​ൻ പൈ​ല​റ്റ് കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് വി​രാ​മ​മാ​യ​ത്.

പാ​ർ​ട്ടി താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ് അ​റി​യി​ച്ചു. സ​ച്ചി​ൻ പൈ​ല​റ്റ് ഉ​യ​ർ​ത്തി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മൂ​ന്നം​ഗ​സ​മി​തി​യെ​യും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നി​യോ​ഗി​ച്ചു. നേ​ര​ത്തേ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലാ​ണ് സ​ച്ചി​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്.

പി​ന്നാ​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും സ​ച്ചി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സ​ച്ചി​ൻ പൈ​ല​റ്റും വി​മ​ത എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ച് എ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും സ​ച്ചി​നെ​തി​രേ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.