കാ​ല​വ​ർ​ഷ​ക്കെ​ടു​തി; പ്ര​ധാ​നമ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തി
Monday, August 10, 2020 9:20 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടാ​ന്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് ക​മ്പ​നി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക​യ​ച്ച​തി​നും ഇ​ടു​ക്കി രാ​ജ​മ​ല​യി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യി​ട​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ന്‍​ഡി​ആ​ര്‍​എ​ഫ് ന​ല്‍​കി​യ സ​ഹാ​യ​ത്തി​നും ക​രി​പ്പൂ​രു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍​ക്കും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ന​ന്ദി അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​മ​ഹാ​മാ​രി​യോ​ട് പൊ​രു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​ക്ക് വ​ലി​യ ആ​ഘാ​ത​മാ​ണ് മ​ഴ​ക്കെ​ടു​തി ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ന​ഷ്ട​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​റ്റ​വും മി​ക​ച്ച ഇ​ട​പെ​ട​ലാ​ണ് സം​സ്ഥാ​നം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള 25 ശ​ത​മാ​ന​മെ​ന്ന പ​രി​ധി ഒ​ഴി​വാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ എ​സ്ഡി​ആ​ര്‍​എ​ഫി​ല്‍ നി​ന്ന് തു​ക ഉ​പ​യോ​ഗി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.