ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് കോ​വി​ഡ് പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി‍​ര്‍​ബ​ന്ധം
Monday, August 10, 2020 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും, ശ​ബ​രി​മ​ല ദ​ര്‍​ശ​നം വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നി​യ​ന്ത്രി​ക്കു​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ര്‍ 16ന് ​ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. വ​കു​പ്പി​ന്‍റെ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും.

കോ​വി​ഡ് രോ​ഗ​മി​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന തീ​ര്‍​ഥാ​ട​ക​രെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തി​ര​ക്കി​ല്ലാ​തെ ദ​ര്‍​ശ​ത്തി​ന് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​തി​നാ​ണ് യോ​ഗം തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.