ഇ​ഐ​എ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വി.​എം സു​ധീ​ര​ൻ
Monday, August 10, 2020 12:49 PM IST
തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​ന (ഇ​ഐ​എ) ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം സു​ധീ​ര​ൻ. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​നം ഉ​ട​ന​ടി പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ ത​ന്നെ പ​ല പ​ദ്ധ​തി​ക​ളും തു​ട​ങ്ങാ​മെ​ന്ന​ത് ത​ല​തി​രി​ഞ്ഞ ന​യ​മാ​ണ്. നി​ല​വി​ലു​ള്ള പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​തു​മാ​ണ് വി​ജ്ഞാ​പ​ന​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ രാ​ഹു​ൽ ഗാ​ന്ധി​യും ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ത​ട​യാ​നും പ​രി​സ്ഥി​തി​നാ​ശ​ത്തി​നു ത​ട​യി​ടാ​നും ഇ​ഐ​എ ക​ര​ട് പി​ൻ​വ​ലി​ക്ക​ണം- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ വി​ഭ​വ​ങ്ങ​ൾ സ്യൂ​ട്ട് ബൂ​ട്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു ഭ​യാ​ന​ക​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.